സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയുള്ള പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ക്ഷമ ചോദിച്ചു. പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.കൂടാതെ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും മണിശങ്കര്‍ പറയുകയുണ്ടായി.മോദി സംസ്കാരമില്ലാത്ത തരംതാഴ്ന്ന വ്യക്തിയാണെന്നും വിലകുറഞ്ഞ രാഷ്ട്രീയം
കളിക്കുന്നയാളാണെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന.
അതേസമയം മണിശങ്കറുടെ പ്രസ്താവനയ്ക്ക് മോദി സൂറത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മറുപടി പറഞ്ഞു. ‘അവര്‍ തന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നു. എന്നാല്‍ നമ്മള് അതിനോട് പ്രതികരിക്കുന്നില്ല. അത്തരമൊരു മനഃസ്ഥിതി ഞങ്ങള്‍ക്കില്ല. ഡിസംബര്‍ 9നും 14നും നടക്കുന്ന വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസുകാരോട് ഇതിന് ഞങ്ങള്‍ മറുപടി പറയുമെന്ന്’ മോദി പറഞ്ഞു. തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള അവരുടെ മനസ്ഥിതിയെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.
‘നിങ്ങള്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും എന്നെ കണ്ടിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും നാണംകെട്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ അവര്‍ എന്തിനാണ് എന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നത്’ പ്രധാനമന്ത്രി ചോദിച്ചു.
Post Your Comments