
കോഴിക്കോട്•കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന്, ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്കും പട്ടിക ജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്ത വിഭാഗക്കാര്‍ക്കുമായി (ഒ.ഇ.സി മാത്രം, മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല ) തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ദ്വിദിന സൗജന്യ പരിശീലനം നടത്തും.
18 നും 45നും ഇടയിലാണ് പ്രായപരിധി. എസ്.എസ്.എല്‍.എസിയാണ് അടിസ്ഥാന യോഗ്യത. നാഷണല്‍ ബാക്ക്വേര്‍ഡ് ക്ലാസ്സസ് ഫിനാന്‍ഷ്യല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ധനസഹായത്തോടെയാണ് പരിശീലനം നടത്തുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോര്പ്പറേഷന് കുറഞ്ഞ നിരക്കില്‍ സ്വയം തൊഴില്‍ വായ്പയായി ധനസഹായം നല്‍കും.
പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് വിശദമായ ബയോഡേറ്റയും, ജാതി,മത,വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, എസ്.എസ്.എല്‍.എസി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, എന്നിവയും കോര്‍പ്പറേഷന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസിലേയ്ക്ക് റീജിയണല്‍ മാനേജര്‍,കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന്, ശാസ്ത്രി നഗര്‍ ,എരഞ്ഞിപ്പാലം ,കോഴിക്കോട് -06 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
Post Your Comments