മുതിർന്ന പാർട്ടി നേതാവ് മുൻക്വാദ് അലിയുടെ മകൻ സൽമാൻ ഖാനെ ബിഎസ്‌പി ദേശീയ പ്രസിഡന്റ് മായാവതി പാർട്ടിയിൽ നിന്നും പുറത്താക്കി. നിയമം കൈയ്യിലെടുത്തതിനാലാണ് ഖാനെതിരെ നടപടിയെടുത്തതെന്ന് മായാവതി. മീററ്റിലെ ദളിതരുടെ കട നശിപ്പിച്ചെന്ന് കണ്ടെത്തിയാണ് പാർട്ടിയിൽ നിന്നും ഇയാളെ പുറത്താക്കിയതെന്നും മായാവതി വ്യക്തമാക്കി.
ഏത് പാർട്ടി അനുയായിയായിരുന്നാലും ഇത്തരം പ്രവർത്തികൾ ചെയ്യുകയാണെങ്കിൽ ഉടൻ നടപടി കൈക്കൊള്ളണമെന്നും മായാവതി പറഞ്ഞു. ബിഎസ്‌പിയിലെ മുസ്ലിം മുഖമുദ്രയായ മുൻക്വാദ് അലി ലക്‌നൗ, വാരാണസി, മിർസാപൂർ എന്നീ മേഖലകളിൽ നേതൃത്വം നൽകുകയും രാജ്യസഭയിൽ രണ്ട് തവണ മത്സരിച്ച് വിജയിക്കുകയും ചെയ്‌തിട്ടുണ്ട്. സൽമാൻ ഖാന്റെ ഭാര്യ നവീദ് ചൗധരി കിത്തൗർ നഗർ പഞ്ചായത്തിൽ ബിഎസ്‍പിടിക്കറ്റില്‍ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചിരുന്നു.
എന്നാൽ മകനെതിരെയുള്ള ആരോപണങ്ങൾ അലി നിഷേധിച്ചു. കട നശിപ്പിച്ചത് മകനല്ലെന്നും, മകന്റെ ശത്രുക്കളാണെന്നും അലി വ്യക്തമാക്കി. കൂടാതെ പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നതായും ബിഎസ്പിക്ക് വേണ്ടി
തുടർന്നു പ്രവർത്തിക്കുമെന്നും അലി കൂട്ടിച്ചേർത്തു.
Post Your Comments