തിരുവനന്തപുരം: ബി.ജെ.പിയുടെ പ്രധാന എതിരാളി സി.പി.എമ്മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോൺഗ്രസിന് രാജ്യത്തു എല്ലായിടത്തുംസ്വാധീനമുണ്ടെങ്കിലും അവരെ ബിജെപി എതിരാളിയായി കാണുന്നില്ലെന്നും പിണറായി പറഞ്ഞു. രാജ്യത്തു വലിയ സ്വാധീനമുള്ള പാർട്ടിയല്ല സിപിഎം. എന്നാൽ ശരിയായ നിലപാട് എടുക്കാനും തെറ്റായ കാര്യങ്ങള്‍ തുറന്നുകാട്ടി ചോദ്യം ചെയ്യുന്നതും, മതനിരപേക്ഷതക്കും രാജ്യത്തിന്റെ ഐക്യത്തിനും ഉറച്ചുനിന്ന് നിലപാട് സ്വീകരിക്കുന്നതും സി.പി.എം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് ബിജെപി തിരിച്ചറിയുന്നതിനാലാണ് സി.പി.ഐ.എമ്മിനെ പ്രധാന ശക്തിയായി കണ്ടുള്ള നിലപാട് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു ഘട്ടത്തിലും ഒരു പാര്‍ടിയുടെയും അഖിലേന്ത്യാ ഓഫീസ് ആക്രമിക്കപ്പെട്ടിട്ടില്ല. എന്നാല്‍, സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ഓഫീസ് മന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും ബി.ജെ.പി നേതാക്കളുമടക്കമുള്ളവരാണ് ആക്രമിക്കാന്‍ എത്തിയത്. അവർ ഏറ്റവും തലവേദന ഉണ്ടാക്കുന്നത് സിപിഎം ആണെന് അവർ കരുതുന്നതിനാലാണ് ഇത്. പിണറായി കൂട്ടി ചേർത്തു.
Post Your Comments