ജറുസലേം: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി പാലസ്തീന്‍കാര്‍ തെരുവിലിറങ്ങി. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.
പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ സേന വെടിയുതിര്‍ത്തു. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ 100ലധികം സൈനിക സംഘങ്ങളെ വെസ്റ്റ് ബാങ്കില്‍ വിന്യസിച്ചിട്ടുണ്ട്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീന്‍ സന്ദര്‍ശിക്കുമെന്ന് പലസ്തീന്‍ അംബാസഡര്‍ അഡ്‌നാന്‍ എ. അലിഹൈജ പറഞ്ഞു. എന്നാല്‍ സന്ദര്‍ശനം എന്നുണ്ടാവുമെന്നതില്‍ വ്യക്തതയില്ല. ട്രംപിന്റെ തീരുമാനത്തില്‍ യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് അലിഹൈജയുടെ പ്രഖ്യാപനം. ജൂലൈയില്‍ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു.
നേരത്തെ ഏഴ് പതിറ്റാണ്ടായി തുടരുന്ന വിദേശനയം മാറ്റിമറിച്ച് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചിരുന്നു. മേഖലയിലെ സമാധാനത്തെയും രാഷ്ട്രീയ സ്ഥിരതയേയും ബാധിക്കുന്ന തീരുമാനത്തിനെതിരെ അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments