കേരളത്തില്‍ ശിശുമരണ നിരക്ക് പരമാവധി കുറയ്ക്കുവാനാണ് ആരോഗ്യ വകുപ്പ് സ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുട്ടികളെ ബാധിക്കുന്ന വിവിധ ജനിതക രേഗങ്ങളെക്കുറിച്ചുളള ദേശീയ സമ്മേളനം ഉദ്ഘാടനം ചേയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ശിശുമരണ നിരക്ക് 12 ല്‍ നിന്ന് എട്ടു ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. അട്ടപ്പാടി പോലെയുളള മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും അമേരിക്കയിലെയും പ്രഗത്ഭരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് കുട്ടികളിലെ ജനിതക വൈകല്യം സംബന്ധിച്ച സെമിനാര്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ചത്. രോഗാവസ്ഥ, വൈകല്യം എന്നിവ കണ്ടുപിടിച്ച് പരിഹരിക്കുന്നതിനുളള നൂതന സാങ്കേതിക വിദ്യകള്‍, മുന്‍കരുതല്‍, പ്രതിവിധി, ചികിത്സയുടെ ധാര്‍മ്മിക വശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സിംപോസിയത്തില്‍ ചര്‍ച്ചചെയ്യപ്പെടും. 10ന് സമാപിക്കും.
ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ.സി നായര്‍, മുഖ്യപ്രഭാഷണം നടത്തി. ഐ.എ.എം.ജി ദേശീയ പ്രസിഡന്റ് ഡോ. ശുഭ ഫാഡ്കേ, എസ്.എ.ടി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ചൈല്‍ഡ് ഡെവല്പമെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്, ഡോ. എം.എന്‍. വെങ്കിടേശ്വരന്‍, ഡോ. പി.എ. കുഞ്ഞു മുഹമ്മദ് തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
Post Your Comments