ന്യൂഡൽഹി : ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ യുസ് അംഗീകരിച്ച തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. “സ്വതന്ത്രവും സ്ഥിരതയുമാർന്ന നിലപാടാണ് പലസ്തീന്‍ വിഷയത്തിൽ ഇന്ത്യ എടുത്തിട്ടുള്ളത്. നമ്മുടെ വീക്ഷണങ്ങളും താൽപര്യങ്ങളുമാണ് ഇതിനാധാരമെന്നും അതിൽ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാനാവില്ല എന്ന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. അതേസമയം ബ്രിട്ടനും. യുഎസിനെ പിന്തുണയ്ക്കില്ലെന്ന നിലപാടുമായി രംഗത്തെത്തി.
തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചതിലൂടെ ഇസ്രയേൽ ബന്ധത്തിൽ സുപ്രധാന നയംമാറ്റമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പാക്കിയത്. ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യം കൂടിയാണ് അമേരിക്ക.
Post Your Comments