മലപ്പുറം: നബിദിന റാലി അക്രമണക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉണ്യാല്‍ കൊടിയന്റെ പുരക്കല്‍ സത്താറാ(29)ണ് ഉണ്യാല്‍ നബിദിന ഘോഷയാത്രക്കു നേരെ അക്രമം നടത്തിയ കേസിൽ അറസ്റ്റിലായത്. കൂടുതല്‍പേര്‍ ഉടന്‍ പിടിയിലാകുമെന്നും താനൂര്‍ പോലീസ് പറഞ്ഞു. ഇയാളെ പെരിന്തല്‍മണ്ണയില്‍ വെച്ചാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും തുടർന്ന് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പോലീസ് കേസ് എടുത്തിരിക്കുന്നത് സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെയുമാണ്. ഉണ്യാല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലെ വിദ്യാര്‍ഥികള്‍ ശനിയാഴ്ചയാണ് നടത്തിയ നബിദിനഘോഷയാത്രക്കു നേരെ അക്രമമുണമുണ്ടായത്. അക്രമത്തില്‍ 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് പരുക്കേറ്റത്.
നബിദിന റാലിക്കു നേരെ അക്രമം നടത്തി ആറു പേരെ വെട്ടിയ സംഭവത്തില്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഉണ്ണിയാല്‍ കടപ്പുറത്ത് അക്രമത്തിന് ആയുധങ്ങള്‍ സംഭരിച്ചതായി പോലീസിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉണ്ണിയാലില്‍ പിശോധന നടത്തി. പരിശോധന ഉണ്യാല്‍ ജ്ഞാനപ്രഭ സ്കൂളിന്റെ ഇരു പ്രദേശങ്ങളിലായിരുന്നു. സ്ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ പ്രദേശങ്ങളില്‍ നിന്ന് ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
Post Your Comments