തിരൂർ: മാരുതി കാർ ലക്ഷങ്ങൾ മുടക്കി ബെൻസാക്കി മാറ്റിയ ഉടമ കുടുങ്ങി. തുടർന്ന് അധികൃതർ ഇടപെട്ടപ്പോൾ വീണ്ടും കാർ അഴിച്ച് പണിത് മാരുതിയാക്കി. ടയർ, കാറിന്റെ മുൻവശം, ഘടന എന്നിവ തിരിച്ചറിയാനാകാത്ത വിധത്തിലാണ് കാർ മാറ്റിയത്. ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.
തിരൂർ എംവിഐ കെ.അനസ് മുഹമ്മദ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഉടമ കാർ മഞ്ചേരിയിലെ കച്ചവടക്കാർക്കു കൈമാറിയെങ്കിലും തിരൂർ ജോയിന്റ് ആർടിഒ സി.യു.മുജീബ് വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്നലെ കാർ പഴയ രൂപത്തിലാക്കി ഉടമ ഹാജരാക്കി. രൂപം മാറ്റാൻ ഉപയോഗിച്ച വിലകൂടിയ ഉപകരണങ്ങളും അധികൃതർക്ക് കൈമാറുകയുണ്ടായി.
Post Your Comments