KeralaLatest NewsNews

അധ്യാപക നിയമനത്തില്‍ ക്രമക്കേട്; കേരള സര്‍വകലാശാല വി.സിയെ പൂട്ടിയിട്ടു

തിരുവനന്തപുരം: അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് കേരള സര്‍വകലാശാല വി.സിയെ പൂട്ടിയിട്ടു. കേരള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.പി.കെ രാധാകൃഷ്ണനെയാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍ പൂട്ടിയിട്ടത്.

ഇന്ന് രാവിലെ 10ന് സിന്‍ഡിക്കേറ്റ് യോഗം തുടങ്ങി രണ്ട് അജന്‍ഡകള്‍ ചര്‍ച്ചയ്ക്കെടുത്ത ശേഷമാണ് അധ്യാപക നിയമനം പരിഗണിച്ചത്. എന്നാല്‍ എല്ലാ സിന്‍ഡിക്കേറ്റംഗങ്ങളും ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് യോഗം അവസാനിപ്പിച്ച് പുറത്തേക്ക് പോവാന്‍ വി.സി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ സിന്‍ഡിക്കേറ്റ് ഹാളിന്റെ രണ്ട് വാതിലുകളും പൂട്ടിയിട്ട് അംഗങ്ങള്‍ വി.സിയെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വി.സി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗങ്ങളും വിദ്യാര്‍ത്ഥികളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കൂടാതെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലയുടെ ഗേറ്റ് തകര്‍ത്ത് അകത്തുകയറിയതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button