ദുബായ്: പതിനൊന്ന് വയസുകാരെന ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ജയിലിലായ 19കാരന് അറസ്റ്റില്‍. ദുബായ് സ്വദേശി ഇമിറാട്ടിയാണ് ജയിലിലായത്. പതിനൊന്ന് വയസുകാരനെ പീഡിപ്പിക്കുകയും പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ നഗ്നയാക്കുകയും തുടര്‍ന്ന് അവരുടെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നുമാണ് ഇമിറാട്ടിക്കെതിരെയുള്ള കുറ്റം. പതിനാല് വയസുള്ള ഒരു കുട്ടി ഇതിന് സാക്ഷിയാണെന്നും പരാതിയില്‍ പറയുന്നു. ഒരു വര്‍ഷം ജുവനൈല്‍ഹോമില്‍ കഴിയാനായിരുന്നു ജുഡീഷ്യല്‍ കോടതി വിധിച്ചത്. നിലവില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ഇമിറാട്ടി.
എന്നാല്‍ ജയിലിലായ കാലഘട്ടത്തില്‍ അദ്ദേഹം പുനരധിവാസ കേന്ദ്രത്തില്‍ പങ്കെടുത്തിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിച്ചുവെനായിരുന്നു ഇമിറാട്ടിക്ക് എതിരെയുള്ള പരാതിയില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 ന് ഹട്ട പൊലീസ് സ്റ്റേഷനില്‍ ഒരു കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. തന്റെ മകന്റെ ഫോണില്‍ ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ഉണ്ടെന്നും അവര്‍ പ്രോസിക്യൂട്ടറിനോട് പറഞ്ഞു. അയല്‍വാസികളായ രണ്ടുപേരെ തടഞ്ഞ് നിര്‍ത്തുകയും അവരിലൊരാളെ വീട്ടിനുള്ളിലേക്ക് വലിച്ചിഴെച്ചെന്നും തുടര്‍ന്ന് അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും അമ്മ ആരോപിച്ചു.
Post Your Comments