തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്കുന്നതില് കേന്ദ്രത്തിന് കടുത്ത വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബര്‍ 30 ന് മാത്രമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് കിട്ടിയത് നവംബര്‍ 30ന് ആണെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി, രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച വന്നിട്ടില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.
രണ്ട് ദിവസം മുന്‍പ് മൂന്ന് മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് തരികയും ചുഴലിക്കാറ്റിന്‍റെ ദിശ, പാത എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുകയും വേണമായിരുന്നു. ഇതൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.
Post Your Comments