ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു. ഓണ്‍ ലൈന്‍ റീഡര്‍ പോളിലൂടെയാണ് മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തത്. ലോകത്തെ പ്രധാന നേതാക്കളേയും വ്യവസായികളേയും സിനിമാതാരങ്ങളേയും പിന്തള്ളിയാണ് സല്‍മാന്‍ രാജകുമാരന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. വോട്ടിംഗില്‍ 24 % വോട്ടാണ് 32 കാരനായ രാജകുമാരന്‍ നേടിയത്.
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഒന്നിച്ച മീ ടു ക്യാമ്പയിനാണ് വോട്ടിംഗില്‍ രണ്ടാമത് എത്തിയത്. ആറ് ശതമാനം വോട്ടാണ് മീ ടു ക്യാമ്പയിന് ലഭിച്ചത്. കഴിഞ്ഞ 12 മാസങ്ങളില്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി, സംഭവം എന്നിവയെ തെരഞ്ഞെടുക്കുകയാണ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറിലൂടെ ചെയ്യുന്നത്.
2016 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വായനക്കാരുടെ വോട്ടിംഗില്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പേഴ്‌സണ്‍ ഓഫ് ദി പുരസ്‌കാരത്തിന് അര്‍ഹനായത്
Post Your Comments