രാജസ്ഥാന്‍ : കാറോടിയ്ക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന് പിഴ ചുമത്തി. രാജസ്ഥാനിലാണ് എല്ലാവരേയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. രാജസ്ഥാന്‍ സ്വദേശി വിഷ്ണു ശര്‍മയ്ക്കാണ് കാറോടിയ്ക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് ട്രാഫിക്ക് വാര്‍ഡന്‍ 200 രൂപ പിഴ ചുമത്തിയത്.
വിഷ്ണു ശര്‍മ സംഭവം വിവരിക്കുന്നത് ഇങ്ങനെ : ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഭരത്പൂരില്‍ നിന്ന് രാജസ്ഥാന്‍ വഴി ആഗ്രയിലേയ്ക്ക് തന്റെ ഓമ്‌നി വാന്‍ ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് ചിക്‌സന പൊലീസ് തന്റെ വണ്ടി തടയുകയും പരിശോധിക്കുകയും ചെയ്തു. കാറിന്റെ പേപ്പേഴ്‌സ്, ഡ്രൈവിംഗ് ലൈസന്‍സ് എല്ലാം കാണിക്കുകയും ചെയ്തു. പേപ്പേഴ്‌സും മറ്റ് രേഖകള്‍ എല്ലാം ശരിയായിരുന്നു. എന്നാല്‍ കാരണമില്ലാതെ 200 രൂപ പൊലീസ് പിഴ ചുമത്തുകയായിരുന്നു. പിഴ എന്തിനെന്ന് ചോദിച്ചപ്പോള്‍ കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല എന്ന കാരണമാണ് അവര്‍ പറഞ്ഞത്. സീറ്റ് ബെല്‍റ്റ് പോലും താനിട്ടിരുന്നുവെന്ന് വിഷ്ണു ശര്‍മ പറഞ്ഞു. സംഭവം വിവാദമായതോടെ രാജസ്ഥാന്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments