കോയമ്പത്തൂര്‍: ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. മരിച്ചത് കിണത്തുകടവ് ബാലമുരുകന്റെ ഭാര്യ മുത്തുലക്ഷ്മി (37)യാണ്.
ബാലമുരുകന് വിലകൂടിയ മൊബൈല്‍ വാങ്ങുകയും അത് ഭാര്യയെ കാണിക്കുകയും ചെയ്തു. ഇതില്‍ കുപിതയായി ഭാര്യ വഴക്കുണ്ടാക്കുകയുമായിരുന്നു. തുടർന്ന് തര്‍ക്കം രൂക്ഷമായതോടെ ബാലമുരുകന് സമീപത്തുണ്ടായിരുന്ന മണ്‍വെട്ടിയെടുത്ത് മുത്തുലക്ഷ്മിയെ മര്‍ദിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ മുത്തുലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. കിണത്തുകടവ് പോലീസ് സ്റ്റേഷനില്‍ ബാലമുരുകന് കീഴടങ്ങി.
Post Your Comments