Latest NewsNewsIndia

അച്ഛൻ നട്ടു വളർത്തിയ പ്ലാവ് മകന് നൽകിയത് നിധി

ബംഗളുരു: ഒരു പ്ലാവ് നട്ടു വളര്‍ത്തിയപ്പോള്‍ ഉടമ അറിഞ്ഞിരുന്നില്ല നാളെ അത് തന്റെ അടുത്ത തലമുറക്ക് ലോട്ടറി ആകുമെന്ന്. 35 വർഷം മുൻപ് കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍ ചെലൂര്‍ ഗ്രാമത്തിലുള്ള എസ്.കെ. സിദ്ദപ്പ നട്ടുവളർത്തിയ പ്ലാവാണ് ഭാഗ്യം കൊണ്ട് വന്നത്. മകൻ പരമേശ്വരയാണ് ഇപ്പോൾ പ്ലാവിന്റെ ഉടമ.പ്ലാവില്‍ കായ്ക്കുന്നതു മറ്റെങ്ങും ഇന്നേവരെ കണ്ടിട്ടില്ലാത്ത ഇനം കുഞ്ഞന്‍ചക്കയാണ്.

ചുളകള്‍ക്കു ചുവപ്പുനിറം, രുചിയിലും പോഷകഗുണത്തിലും കെങ്കേമം, ഭാരമോ ഏറിയാല്‍ 2.5 കിലോഗ്രാം. ചക്കയുടെ സവിശേഷതയറിഞ്ഞ് കൂട്ടുകാരും ബന്ധുക്കളുമടക്കം ഏറെ ആവശ്യക്കാരെത്തിയതോടെ പരമേശയുടെ പ്ലാവ് നാട്ടില്‍ താരമായി. ഇതുവരെ ഒരു ചക്ക പോലും ഈ പ്ലാവിൽ നിന്ന് വിറ്റിട്ടില്ല.ഈ അപൂര്‍വയിനം പ്ലാവിന്റെ വംശവര്‍ധനയ്ക്കുള്ള മാര്‍ഗമറിയാതിരുന്ന കര്‍ഷകനു സഹായമായെത്തിയത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച്‌ എന്ന സര്‍ക്കാര്‍ സ്ഥാപനമാണ്.

തനിമ നഷ്ടപ്പെടാതെ, ഗ്രാഫ്റ്റിങ്ങിലൂടെ പ്ലാവിന്‍ െതെകള്‍ ഉത്പാദിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പരമേശയുമായി ധാരണാപത്രം ഒപ്പിട്ടു. ഇതനുസരിച്ച്‌, ഉത്പാദിപ്പിക്കുന്ന െതെകള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ വില്‍ക്കുക മാത്രമല്ല, വരുമാനത്തിന്റെ 75% പരമേശയ്ക്കു നല്‍കുകയും ചെയ്യും.പ്ലാവിന്റെ ജനിതക അവകാശവും പരമേശയ്ക്കാണ്.പ്ലാവ് നട്ട പിതാവിന്റെ സ്മരണയ്ക്കായി ഈ ഇനത്തിനു ”സിദ്ദു”വെന്ന പേരിട്ടതും ഇന്‍സ്റ്റിറ്റിയൂട്ട് തന്നെ. സിദ്ദു പ്ലാവിന്‍െതെകള്‍ക്കായി ഇപ്പോള്‍തന്നെ 10,000 ഓര്‍ഡറുകള്‍ ലഭിച്ചതായി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍. ദിനേശ് പറഞ്ഞു.

ധാരണാപത്രപ്രകാരം, 10,000 െതെകള്‍ വില്‍ക്കുമ്പോൾ തന്നെ പത്തു ലക്ഷം രൂപ പരമേശ്വരയ്ക്ക് ലഭിക്കും.സിദ്ദു ചക്കയുടെ ഔഷധഗുണം സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. എന്നാല്‍, ഇതിന്റെ ചുളകള്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ട മാണെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button