റോം: കടല്‍ തീരത്ത് തീരത്ത് വാട്ടര്‍ സ്പൗട്ട് (നീര്‍ച്ചുഴിസ്തംഭം) പ്രത്യക്ഷപ്പെട്ടു. ഇറ്റലിയിലെ സാന്‍ റെമോയ്ക്കു സമീപത്തെ കടലിലാണ് അപൂര്‍വ പ്രതിഭാസം ഉണ്ടായത്. സാന്‍ റെമോ ഹാര്‍ബറിലാണ് ഇതു ദൃശ്യമായത്. പിന്നീട് വാട്ടര്‍ സ്പൗട്ട് ചുഴലിക്കാറ്റായി മാറി. ഇതു നഗരത്തില്‍ വീശിയടിക്കുകയും ചെയ്തു എന്നു അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ചുഴലിക്കാറ്റില്‍ അനവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്കും വാഹനങ്ങളും തകര്‍ന്നു.
ആളുകള്‍ സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. അസാധാരണമായ കാലാവസ്ഥാ പ്രതിഭാസമായ വാട്ടര്‍ സ്പൗട്ട് കണ്ടവര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതു പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
Post Your Comments