KeralaLatest NewsNews

ഓഖി ദുരന്തം: മുന്നറിയിപ്പ് ഗൗരവത്തോടെ സര്‍ക്കാറിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയത് യു.ഡി.എഫ് അനുകൂലിയായ ഉദ്യോഗസ്ഥനെന്ന് ആരോപണം

തിരുവനന്തപുരം: കേന്ദ്രം നൽകിയ ഓഖി ദുരന്ത മുന്നറിയിപ്പ് വേണ്ട സമയത്ത് ഗൗരവത്തോടെ സർക്കാരിനെ അറിയിക്കുന്നതിൽ മനഃപൂർവ്വം വീഴ്ചവരുത്തിയതാണോ എന്ന് സംശയം. മുന്നറിയിപ്പ് ഗൗരവത്തോടെ സര്‍ക്കാറിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ ദുരന്തനിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസിന്റെ നടപടിയാണ് ഇപ്പോൾ സംശയാസ്പദമായിരിക്കുന്നത്.

ഐ.എം.ഡിയില്‍ നിന്നും ഇന്‍കോസില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നും മുന്നറിയിപ്പുകളില്‍ നിന്നും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല എന്നത് സംശയകരമാണെന്നാണ് ആരോപണം. ഈ ഉദ്യോഗസ്ഥനെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വഴിവിട്ടാണ് ദുരന്തനിവാരണ അതോറിട്ടിയുടെ മെമ്പര്‍ സെക്രട്ടറിയാക്കിയത്. എല്ലാ സംസ്ഥാനങ്ങളിലും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഈ പദവിയിലിരിക്കുന്നത്.

എന്നാൽ യു ഡി എഫ് നേതൃത്വവുമായുള്ള ഇയാളുടെ ബന്ധം ആണ് ഇയാൾക്ക് ഈ സ്ഥാനം ലഭിക്കാൻ കാരണം. കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ വിശകലനം ചെയ്യേണ്ടത് ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിലുള്ള ശേഖര്‍ കുര്യാക്കോസ് തലവനായുള്ള സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ആണ്. ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതില്‍ ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ വീഴ്ച സംഭവിച്ചത്. തങ്ങളുടെ പരാജയം മറച്ചുവെക്കാനായി ഇവർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

സാധാരണ ഈ വക വിവരങ്ങള്‍ സ്ഥിരംകിട്ടുന്നതാണെന്ന് ഇവർ സർക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി ഇത് വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞതാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാവാനുള്ള കാരണവും. നേരത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മെമ്ബര്‍ ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറിയായിരുപ്പോള്‍ വകുപ്പു തലവന്‍ കൂടിയായ കമ്മീഷണറാണ് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാൽ ശേഖര്‍ മെമ്പര്‍ സെക്രട്ടറിയായതോടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌.കുര്യന്‍ വഴിയായിരുന്നു ഓപ്പറേഷന്‍ എന്നാണു റിപ്പോർട്ട്. സംഭവം നടന്ന ദിവസം കുര്യന്‍ അവധിയിലായിരുന്നു.

ദുരന്തനിവാരണ കാര്യത്തിന് അദ്ദേഹം മറ്റാരെയും ചുമതലപ്പെടുത്തിയിരുന്നുമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുൻപാണ് ഇയാളെ ഇവിടെ നിയമിച്ചത്.2016ല്‍ മറ്റുള്ളവര്‍ക്കു കൂടി മത്സരിക്കാന്‍ അവസരം നല്‍കാതെ ശേഖര്‍ കുര്യാക്കോസിനെ നിയമവിരുദ്ധമായി മെമ്പര്‍ സെക്രട്ടറിയാക്കിയതിനെ ധനവകുപ്പ് ആദ്യം എതിർത്തിരുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെ റവന്യൂ വകുപ്പിന് ഈ അതോറിട്ടിയിലുണ്ടായിരുന്ന നിയന്ത്രണവും ഇല്ലാതായി.

മുഖ്യമന്ത്രി കടപ്പുറത്തെത്തിയപ്പോൾ മന:പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചതായി രഹസ്യാന്വേഷണ വിഭാഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button