ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണപരിപാടികൾ സംഘടിപ്പിച്ച് അണ്ണാ ഡി.എം.കെ. ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലെ ശവകുടീരത്തിന് മുന്നിൽ ജയലളിതയുടെ കാഴ്ചപ്പാടുകൾ തുടരുമെന്ന പ്രതിജ്ഞ പാർട്ടി കോർഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ.പനീർശെൽവം ചൊല്ലിക്കൊടുത്തു. കറുത്ത ഉടുപ്പും മുണ്ടും ധരിച്ചാണ് നേതാക്കൾ അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തത്.
അനുസ്മരണ ചടങ്ങിന് ശേഷം ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലത്ത് ആദാരാഞ്ജലി അർപ്പിക്കാൻ ജനങ്ങളുടെ തിരക്കായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിന് രാത്രി 11.30നാണ് ജയലളിത അന്തരിച്ചതായി അപ്പോളോ ആശുപത്രി സ്ഥിരീകരിച്ചത്. നാലിന് രാത്രി ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും അതിനു ശേഷം നില അതീവ ഗുരുതരമായെന്നും അധികൃതർ അറിയിച്ചിരുന്നു.
Post Your Comments