തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര പാക്കേജുമായി സംസ്ഥാന സർക്കാർ. നാളത്തെ മന്ത്രിസഭായോഗത്തില്‍ ഇത് പരിഗണിക്കും. കടലിൽനിന്ന് രക്ഷപെട്ട് വന്നവര്‍ക്ക് തങ്ങളുടെ വള്ളങ്ങള്‍ കടലില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.ജീവിതമാർഗം നഷ്ടപ്പെടുകയും രൂക്ഷമായ കടലാക്രമണം മൂലം തീരദേശത്തുള്ള ജീവിതം ദുസ്സഹവുമായ സാഹചര്യത്തിലാണ് നഷ്ടപരിഹാര പാക്കേജ് എന്ന തീരുമാനത്തിലെത്തിയത്.
കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ ഫിഷറിസ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഇവിടങ്ങളില്‍ എത്തപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരിച്ച് കൊണ്ടുവരുന്നതിനായാണ് ഈ കണ്‍ട്രോള്‍ റൂമുകള്‍.
Post Your Comments