മുംബൈ: വിമാനം വിമാനാത്താവളം മാറി ഇറങ്ങാന്‍ ശ്രമിച്ചു. മുംബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് മാറി ഇറങ്ങാൻ ശ്രമിച്ചത്. പൈലറ്റിന്റെ അശ്രദ്ധമൂലം മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന സിങ്കപ്പൂര്‍ എയര്‍ലൈന്‍ വിമാനം ജുഹു വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. ജുഹുവില്‍ ഇറങ്ങിയിരുന്നെങ്കില്‍ അപകടത്തിന് സാധ്യതയേറെയായിരുന്നു. കാരണം ജുഹുവിൽ റണ്‍വേ ചെറുതാണ്. എന്നാല്‍ അവിടെ ഇറങ്ങാതിരുന്നത് എയര്‍ ട്രാഫിക് കണ്ട്രോളിന്റെ ഇടപെടല്‍ മൂലമാണ്.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് സിംഗപ്പൂരില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട എസ് ക്യു 422 വിമാനമാണ്. ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ കാഴ്ച വ്യക്തമല്ലായിരുന്നു. ഇതേ തുടർന്ന് എയര്‍ ട്രാഫിക്കിന്റെ നിര്‍ദ്ദേശം ആകാശത്ത് വട്ടമിട്ട് പറക്കാനായിരുന്നു. എന്നാല്‍ പൈലറ്റ് ഈ സമയം വിമാനം ജുഹു വിമാനത്താവളത്തില്‍ ഇറക്കാനൊരുങ്ങി. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്ട്രോള് ഇടപെട്ട് വിമാനം തിരിച്ച് ഛത്രപതി വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിമാനത്തില്‍ ജീവനക്കാരടക്കം 259 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Post Your Comments