KeralaLatest NewsNews

വിമാനത്താവളത്തിൽ വെച്ച് ദിലീപിനെ പ്രകോപിപ്പിക്കാന്‍ മാധ്യമ പ്രവർത്തകർ ശ്രമിച്ചെന്ന വാർത്തയെക്കുറിച്ച് ദൃക്സാക്ഷിയായ റിപ്പോർട്ടർ

കൊച്ചി: ‘ദേ പുട്ടി’ന്റെ ഉദ്ഘാടനത്തിനു ദുബായില്‍ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയ നടന്‍ ദിലീപിനെ കൊണ്ട് മാധ്യമ പ്രവർത്തകർ പ്രതികരിപ്പിക്കാൻ ശ്രമിക്കുകയും ഒന്നും മിണ്ടാതിരുന്ന ദിലീപിനോട് ഇവർ ‘ദുബായിലും ഞങ്ങൾക്ക് ആളുണ്ട്’ എന്ന് പറഞ്ഞതിന് ദിലീപ് മറുപടി പറഞ്ഞെന്നും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ദൃക്‌സാക്ഷിയായ മനോരമ റിപ്പോർട്ടർ ആശാ ജാവേദ് രംഗത്തെത്തി.

ദിലീപ് അമ്മയോടൊപ്പം വിമാനത്താവളത്തിൽ എത്തിയപ്പോൾ രണ്ട് മാധ്യമ പ്രവർത്തകർ മാത്രമാണ് ഉണ്ടായിരുന്നത്. കേസ് കോടതിയിലായതിനാല്‍ നടനോട് സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചില്ല. അദ്ദേഹം പ്രതികരിക്കില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് മൈക്കുമായി അടുത്തു ചെന്നില്ല. അല്പം മാറി വിട്ടുനിന്ന ഞങ്ങളെ കണ്ടതും ദിലീപ് കൈവീശി കാണിച്ചു നടന്നുപോവുകയായിരുന്നു. അദ്ദേഹവും മാധ്യമ പ്രവർത്തകരും ഒന്നും സംസാരിച്ചില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അന്നുതന്നെ മനോരമ ന്യൂസ് പുറത്തു വിട്ടിരുന്നു, മറിച്ചു പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ആശ പറയുന്നു.

വനിതയിലൂടെയാണ് ആശാ ജാവേദ് തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്. ഒന്നും മിണ്ടാതെ അമ്മയുടെ കൈയും പിടിച്ചു നടന്ന ദിലീപിനെ നോക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു, ‘കാവ്യയെയും മകളെയും കൂട്ടാതെ ദുബായിയിലേക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കറിയാം’ എന്ന്. ദുബായിയിലും ഞങ്ങളുടെ ആളുണ്ട്, രക്ഷപ്പെടാമെന്നു കരുതേണ്ട’ എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞതായും ഇതിന്റെ മറുപടി ദിലീപ് പറഞ്ഞതായുമായിരുന്നു വാർത്തകൾ വന്നത്. ഇത് ദിലീപിന്റെ ഫാൻസിന്റെ ഓൺലൈൻ പേജ് ഏറ്റെടുത്തതോടെ വാർത്ത വൈറൽ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button