ആലപ്പുഴ: പായ്ക്കറ്റ് പാലില്‍ വിപുലമായ രീതിയില്‍ മായം ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം. പാലില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വകുപ്പിനു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാലില്‍ വിഷാംശം നിറഞ്ഞ വസ്തുക്കള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്. പാല്‍പ്പൊടി മുതല്‍ സോപ്പുപൊടി വരെ നിരവധി വസ്തുക്കളാണ് പായ്ക്കറ്റ് പാലില്‍ ചേര്‍ക്കുന്നത്.
പരിശോധന നടത്തുന്നതിനായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇവ തിരുവനന്തപുരത്തെ ലാബില്‍ പരിശോധനയ്ക്ക് അയച്ചതായും ഭക്ഷ്യസുരക്ഷ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ സിഎല്‍ ദിലീപ് അറിയിച്ചു. ഇതിന്റെ ഫലം ഒരു മാസത്തിനുള്ളില്‍ ലഭിക്കും. ഇപ്പോള്‍ വിപണിയില്‍ ഉള്ള എല്ലാ ബ്രാന്റ് കവര്‍ പാലുകളും ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമായിട്ടും മായം ചേര്‍ത്ത പായ്ക്കറ്റ് പാലുകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്നവയാണ്. ശുദ്ധമായ പാല്‍ മണിക്കൂറുകള്‍ മാത്രമേ കേടുകൂടാതിരിക്കൂ. പക്ഷേ ദിവസങ്ങളും ആഴ്ചകളോളം സമയം എടുത്താണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കവര്‍ പാല്‍ കൊണ്ടു വരുന്നത്. ഇതു കേടുകൂടാതിരിക്കാനായി മാരക വിഷമാംശമുള്ള മായമാണ് പാലില്‍ ചേര്‍ക്കുന്നതാണ്.
Post Your Comments