ഖമ്മം: എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ പ്രൊഫ. കാഞ്ച ഐലയ്യയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ചെമ്മരിയാട് കര്‍ഷകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തെലങ്കാനയിലെ ഖമ്മമിലെത്തിയ ഐലയ്യയെ സി.പി.ഐ.എം പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
ഐലയ്യയുടെ വിവാദ പുസ്തകത്തിനെതിരെ ആര്യവൈശ്യസമൂഹം ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തിയാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് വാദം.
എന്നാല്‍ ആക്രമണസാധ്യത മുന്നില്‍കണ്ട് സംരക്ഷണം ആവശ്യപ്പെട്ട തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ഐലയ്യ പ്രതികരിച്ചു. ഐലയ്യയുടെ അറസ്റ്റിനെ തുടര്‍ന്ന് തെലങ്കാനയില്‍ ഏറെ നേരെ സംഘാര്‍ഷാവസ്ഥ നിലനിന്നു.
Post Your Comments