തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരം വ്യാജരേഖകൾ ചമച്ച് സൂപ്രണ്ട് സ്വന്തമാക്കിയതായി റിപ്പോർട്ട്. സൂപ്രണ്ട് പ്രഭു ദാമോദരനാണ് കുറ്റാലം കൊട്ടാരവും വസ്തുവകകളും വ്യാജരേഖകള്‍ ചമച്ച് സ്വന്തമാക്കിയതായി പറയപ്പെടുന്നത്. കേരളാ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലാണ് 56.68 ഏക്കറില്‍ സ്ഥിതിചെയ്യുന്ന കൊട്ടാരവും വസ്തുവകകളും.
സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യാനും വസ്തുവകകള്‍ തിരിച്ചെടുക്കാനും ഉത്തരവിട്ടു. കേരളത്തിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരം തമിഴ്നാട് സ്വദേശിയായ സൂപ്രണ്ട് എഴുതിയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട് തിരുനെല്‍വേലി ജില്ലയിലുള്ള കുറ്റാലം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം 1957-ല്‍ സംസ്ഥാനരൂപീകരണത്തോടെയാണു തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്നു കേരളസര്‍ക്കാരിനു ലഭിച്ചത്.
സൂപ്രണ്ട് പ്രഭു ദാമോദരന്‍ കുറ്റാലം കൊട്ടാരത്തിന്റെ വസ്തുവകകള്‍ വ്യാജരേഖകള്‍ ചമച്ചു സ്വന്തമാക്കി. കൂടാതെ കൊട്ടാരം ഭൂമി പാട്ടത്തിനു നല്‍കി. കൊട്ടാരം വന്‍തുക ഈടാക്കി വാടകയ്ക്കു നല്‍കുകയും ചെയ്തു. പ്രഭു വ്യാജരേഖകള്‍ സഹോദരന്‍ ഗണേഷ് ദാമോദരന്റെ സഹായത്തോടെയാണു ചമച്ചത്. ഇതുസംബന്ധിച്ചു കുറ്റാലം ഗ്രാമപഞ്ചായത്തിലെ ഫയലുകള്‍ തിരുത്തി. ഈ രേഖകള്‍ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രഭുവിന്റെ ഗുണ്ടകള്‍ വിരട്ടിയോടിച്ചു.
വിവാഹങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമായി സര്‍ക്കാരിന്റെ അനുമതിയില്ലാതെ കൊട്ടാരം വന്‍തുകയ്ക്കു വിട്ടുകൊടുത്തു. മരാമത്തുവകുപ്പിനെ അറിയിക്കാതെ, ചരിത്രപ്രാധാന്യമുള്ള കൊട്ടാരത്തില്‍ ശുചിമുറികള്‍ ഉള്‍പ്പെടെ നിര്‍മിച്ചാണു വാടകയ്ക്കു കൊടുത്തത്.
Post Your Comments