Latest NewsKeralaNews

ദുരന്തനിവാരണ അതോറിറ്റി അഴിച്ചുപണിയുന്നു

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഅഴിച്ചുപണിയാൻ സര്‍ക്കാര്‍ ആലോചിക്കുന്നു. ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചാത്തലത്തിലാണ് ഇത്. ‘ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുമെന്നും ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നൽകുന്നതെന്നും അതിനുശേഷമേ നടപടികള്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കാലാവസ്ഥാ പ്രവചനങ്ങള്‍ ദേശീയ കാലാവസ്ഥാ വകുപ്പില്‍നിന്ന് കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും അവ ജനങ്ങളിലേക്ക് എത്തിക്കാനും സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്താനും ദുരന്തനിവാരണ അതോറിറ്റിക്കു സാധിക്കുന്നില്ല. പ്രധാന പ്രശ്നം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ളവര്‍ ഇല്ലാത്തതാണ്.

മുഖ്യമന്ത്രിയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍. റവന്യുമന്ത്രിയാണ് വൈസ് ചെയര്‍മാന്‍. ശാസ്ത്രജ്ഞനായ ഒരംഗം ഒഴികെ ബാക്കിയെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് മറ്റു വകുപ്പുകളുടെയും ചുമതലയുണ്ട്. ഈ ഘടനയില്‍ മാറ്റം വരും. ദുരന്ത നിവാരണത്തില്‍ വിദഗ്ധരായവരെ ഉള്‍പ്പെടുത്തി സമഗ്രമായ അഴിച്ചുപണിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button