ആദ്യരാത്രിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെയൊക്കെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് പാലിന്റെ ഗ്ലാസുമായെത്തുന്ന പെണ്‍കുട്ടിയുടെ ചിത്രമായിരിക്കും. എന്നാല്‍ ആദ്യരാത്രിയില്‍ പാലിന്റെ പങ്ക് എന്താണെന്ന് ആരെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ? ആദ്യ രാത്രിയില്‍ വധു പാല്‍കുടിക്കുന്നതിന് പിന്നില്‍ ചില കാരണങ്ങളുമുണ്ട്.
പാരമ്പര്യമായി ഇന്ത്യ ഒരു കര്‍ഷക രാജ്യമാണ് എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ ഇന്ത്യക്കാരുടെ ജീവിതത്തില്‍ പശുവിനും പാലിനും വളരെയധികം പ്രാധാന്യവുമുണ്ട്. മാത്രമല്ല. പാല്‍ കുടിച്ചുകൊണ്ട് പുതിയ ജീവിതം തുടങ്ങിയാല്‍ എല്ലാ നന്മകളും ഉണ്ടാകുമെന്നായിരുന്നു പുരാധന ഇന്ത്യയിലെ വിശ്വാസം.
വിവാഹ ദിവസത്തിന്റെ ആഘോഷവും അലച്ചിലും കഴിയുമ്പോള്‍ ശരീരം വല്ലാതെ ക്ഷീണിക്കുന്നു. ഇതിന് ശേഷം പാല്‍ കുടിച്ചാല്‍ ശരീരത്തിന് ഊര്‍ജം ലഭിക്കുന്നു. പാല്‍ നന്മയുടെ ലക്ഷണം എന്നാണ് വിശ്വാസം. അതുകൊണ്ട് പെണ്ണ് എല്ലാ ഭാഗ്യങ്ങളും പുരുഷന്റെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരുന്നു എന്നതാണ് ആദ്യരാത്രിയില്‍ സ്ത്രീ പാലുമായി വരുന്നതു കൊണ്ട് സൂചിപ്പിക്കുന്നത്. കൂടാതെ പാല്‍ സ്ഥിരമായി കുടിക്കുന്നത് ലൈംഗികശക്തി വര്‍ധിപ്പിക്കകയും ചെയ്യും.
Post Your Comments