ന്യൂഡൽഹി: ബോളിവുഡ് നടൻ ശശികപൂറിന്റെ നിര്യാണത്തെ തുടർന്ന് ആളുമാറി ശശിതരൂർ എംപിയുടെ ഓഫീസിൽ അനുശോചന പ്രവാഹം. തന്റെ മരണം സംബന്ധിച്ച റിപ്പോർട്ടുകൾ അതിശയോക്തിപരമല്ലെങ്കിൽ അനവസരത്തിലുള്ളതാണെന്ന് ശശി തരൂർ തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. താൻ ഗുരുതരാവസ്ഥയിലാണോയെന്ന് അന്വേഷിച്ച് മാധ്യമപ്രവർത്തകരുടേതായ രണ്ടു ഫോൺ വിളികൾ എത്തിയെന്നും തരൂർ പറയുകയുണ്ടായി.
അറുപതുകളിലെ യുവാക്കളുടെ ഹരമായിരുന്ന ശശികപൂർ ഇന്ന് വൈകുന്നേരമാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
Post Your Comments