തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കടലില്‍ പോയ 74 മത്സ്യ തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബോട്ടുകള്‍ തിരയില്‍പ്പെട്ട് മഹാരാഷ്ട്രയില്‍ എത്തിപ്പെടുകയായിരുന്നു.മഹാരാഷ്ട്ര തീര സംരക്ഷണ സേനയാണ് ബോട്ടുകളെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. 19 ബോട്ടുകളിലായാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തിയത്.
രത്നഗിരിയിലെ മരിയ തുറമുഖത്താണ് എത്തിച്ചേര്‍ന്നത്. ഇതു സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് റവന്യൂ വകുപ്പിന് ഔദ്യോഗിക വിവരം കിട്ടി. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള 66 മത്സ്യബന്ധന ബോട്ടുകളാണ് മഹാരാഷ്ട്ര തീരത്തെത്തിയത്. തമിഴ്നാട്ടില്‍ നിന്നുള്ള രണ്ടു ബോട്ടുകളും. ഇവയില്‍ ആകെ 952 മത്സ്യ തൊഴിലാളികളാണ് ഉണ്ടായിരുന്നത് . ഇവര്‍ സുരക്ഷിതരാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments