കൊല്‍ക്കത്ത: നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കൊല്‍ക്കത്തയിലാണ് പൂച്ചാക്കല്‍ പള്ളിവെളി സ്വദേശികളായ കുഞ്ഞുമോന് ജോസഫ്(51), സഹോദരന് മാമച്ചന് ജോസഫ് (58) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത് വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്ന് കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രാഥമിക വിവരം
ഇവരുടെ കയ്യില്‍ 12 ലക്ഷം രൂപയും ആറ് പവന് സ്വര്‍ണ്ണാഭരണവും കയ്യിലുണ്ടായിരുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയ കെട്ടിടത്തില്‍ താമസിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശി ബാപ്പുവിന്റെ കൂടെയാണ് ഇവര്‍ കൊല്‍ക്കത്തയിലേക്ക് പോയത്. എന്നാല്‍ ബാപ്പുവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ഇയാളുടെ സഹോദരങ്ങള്‍ പൊലീസിന് നല്കിയ മൊഴി.
Post Your Comments