Latest NewsNewsInternational

ജോൺ സീനയ്ക്കെതിരെ നിയമയുദ്ധത്തിനു ഒരുങ്ങി ഫോഡ്

ഫോഡ് യു എസ് റസ്‌ലിങ് താരവും നടനുമായ ജോൺ സീനയ്ക്കെതിരെ നിയമയുദ്ധത്തിനു ഒരുങ്ങുന്നു. ഫോഡ് സീനയ്ക്കെതിരെ അഞ്ചു ലക്ഷം ഡോളർ(ഏകദേശം 3.22 കോടിയോളം രൂപ) വില മതിക്കുന്ന ‘ഫോഡ് ജി ടി’ വാങ്ങി രണ്ടു വർഷം കൈവശം വയ്ക്കാതെ മറിച്ചു വിറ്റതിനാണ് കേസ്. ഫോഡ് കോടതിയെ സമീപിച്ചരിക്കുന്നത് ലോകത്തിൽ 500 പേർക്കുമാത്രം സ്വന്തമായുള്ള കാർ കുറഞ്ഞതു രണ്ടു വർഷമെങ്കിലും ഉപയോഗിക്കണം എന്ന കരാർ ലംഘിച്ചു എന്ന് കാണിച്ചാണ്.

‘ഫോഡ് ജി ടി’ കൈമാറാൻ സീനയെ തിരഞ്ഞെടുത്തത് ആയിരക്കണക്കിന് അപേക്ഷകരിൽ നിന്നാണെന്ന് മിച്ചിഗൻ ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഫോഡ് ആരോപിക്കുന്നത്. തുടർന്ന് സീന ‘ജി ടി’ രണ്ടു വർഷം കൈവശം വയ്ക്കാമെന്നു സമ്മതിക്കുകയും കരാർ ഒപ്പിടുകയും ചെയ്തുവെന്ന് ഫോഡ് വാദിക്കുന്നു. എന്നാൽ കാർ ലഭിച്ചതോടെ സീന നിലപാട് മാറ്റി. അദ്ദേഹം മികച്ച ലാഭം ഉറപ്പാക്കി കാർ മറിച്ചു വിൽക്കുകയായിരുന്നെന്നും ഫോഡ് ആരോപിക്കുന്നു.

സീന കരാർ വ്യവസ്ഥ ലംഘിച്ചു നടത്തിയ ഈ അനധികൃത ഇടപാടിലൂടെ വമ്പൻ ലാഭം നേടിയെന്നും ഫോഡ് വാദിക്കുന്നു. ഒപ്പം സീനയുടെ ഈ നടപടി ‘ജി ടി’യുടെ ബ്രാൻഡ് മൂല്യത്തിലും കാറിനോടുള്ള ഉപയോക്താക്കളുടെ മതിപ്പിലുമൊക്കെ ഇടിവു നേരിടാനും വഴി തെളിച്ചു. പോരെങ്കിൽ രണ്ടു വർഷക്കാലം ‘ജി ടി’ അംബാസഡറായി താൻ രംഗത്തുണ്ടാവുമെന്ന വാക്കും സീന പാലിച്ചില്ലെന്നാണു ഫോഡിന്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button