ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനു എതിരെ രൂക്ഷ വിമർശനവുമായി ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തെഹദുള്‍ മുസ്ലിമിന് അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിർമിക്കൂ എന്ന ഭാഗവത് നടത്തിയ പരമാർശത്തിനു എതിരെയാണ് ഒവൈസി രംഗത്തു വന്നിരിക്കുന്നത്. ഇങ്ങനെ പറയാനായി മോഹന്‍ ഭാഗവത് സുപ്രീം കോടതി ചീഫ് ജസ്റ്റീസാണോയെന്ന് ഒവൈസി പരിഹസിച്ചു.
എന്ത് അടിസ്ഥാനത്തിലാണ് ഭാഗവത് ഇങ്ങനെ സംസാരിക്കുന്നത്. അദ്ദേഹം ചീഫ് ജസ്റ്റീസാണോ. അതോ വിഷയത്തിൽ അന്തിമ തീര്‍പ്പിനെക്കുറിച്ച് ഭാഗവത് അറിവുണ്ടോയെന്നും ഒവൈസി ആരാഞ്ഞു. ഭാഗവത് ഇപ്രകാരം പരമാർശങ്ങളുമായി രംഗത്തു വരുന്നതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തണമെന്നും ഒവൈസി കൂട്ടിച്ചേർത്തു.
Post Your Comments