മ്യൂച്വല്‍ ഫണ്ട് അടക്കമുള്ള നിക്ഷേപ സാധ്യതകള്‍ പലതുണ്ടെങ്കിലും പലര്‍ക്കും ഇപ്പോഴും പ്രിയം ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളോടാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളും ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി പോലുള്ള സ്വകാര്യ ബാങ്കുകളുമൊക്കെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പരമാവധി ഏഴ് ശതമാനം വരെയാണ് പലിശ നല്‍കുന്നത്. എന്നാല്‍ 9.5 ശതമാനം വരെ പലിശ നല്‍കുന്ന ബാങ്കുകളുമുണ്ട്.
ബന്ധന്‍ ബാങ്ക്
സേവിങ്‌സ് നിക്ഷേപത്തിനും സ്ഥിര നിക്ഷേപത്തിനും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷത്തിലേറെ പ്രതിദിന മിനിമം ബാലന്‍സ് സൂക്ഷിക്കുന്ന സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ആറ് ശതമാനം പലിശയും സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.15 ശതമാനം മുതലുള്ള പലിശയുമാണ് നല്‍കുന്നത്.
ഇസാഫ്
കേരളം ആസ്ഥാനമായി അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ ചെറുകിട ബാങ്കായ ഇസാഫ് നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കും. ഒരു ലക്ഷം വരെയുള്ള സേവിങ്‌സ് നിക്ഷേപങ്ങള്‍ക്ക് നാല് ശതമാനവും ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ളവയ്ക്ക് 6.5 ശതമാനവും പലിശ നല്‍കുമ്‌ബോള്‍ 10 ലക്ഷത്തിന് മുകളിലുള്ള സേവിങ്‌സ് നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനമാണ് പലിശ നല്‍കുന്നത്.
അതുപോലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒന്‍പത് ശതമാനം വരെ പലിശ നല്‍കുന്നുമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 9.50 ശതമാനം വരെയും ലഭിക്കും
Post Your Comments