കുടുംബ ജീവിത്തിലെ ഏറ്റവും പ്രധാന ഘടകമാണ് സെക്സ്. ആനന്ദകരമായ ജീവിത്തിന് നല്ല സെക്സ് ഏറ്റവും നല്ല ഔഷധമാണ്. ദമ്പതികൾ തമ്മിലുള്ള ഒത്തൊരുമായാണ് നല്ല സെക്സിന് തുടക്കം. വിവാഹം കഴിഞ്ഞു ആദ്യ നാളുകളിൽ നിരവധി തവണ സെക്സ് ആസ്വദിക്കുന്നതിൽ തെറ്റില്ല. പക്ഷെ എത്ര തവണ എന്നുള്ളതിൽ അല്ല, എത്രത്തോളം സംതൃപ്‌തി കിട്ടുന്നു എന്നുള്ളതിലാണ് കാര്യം.സന്തോഷകരവും ശാന്തവുമായ പങ്കാളിയുടെയും താൽപ്പര്യത്തിന് അനുസരിച്ച് ബന്ധപ്പെടാം. ഒരുപാട് ഭക്ഷണം കഴിച്ചാൽ കുറെ നേരത്തേക്ക് ഒന്നുംവേണ്ട എന്ന് തോന്നുന്നത് പോലെ, സെക്സും അമിതമായി ചെയ്താൽ മടുക്കും.
അസുഖങ്ങൾക്കും സാധ്യത കൂടും. അതുകൊണ്ട് ഇണയുടെ ആരോഗ്യത്തിനും മാനസിക അവസ്ഥക്കും അനുയോജ്യമായ രീതിയിൽ മാത്രമായിരിക്കണം എത്ര തവണ എന്ന് തീരുമാനിക്കാൻ. സെക്സിന് പലരും മാറ്റിവെക്കുന്നത് രാത്രിയാണ്. പകലിന്റെ മുഴുവൻ ക്ഷീണവുമായി കിടപ്പറയിൽ എത്തുമ്പോൾ ശരീരം സെക്സിനായി തയ്യാറാവില്ല. ആരോഗ്യകരമായ സെക്സിന് പുലര്കാലമാണ് അനുയോജ്യമായ സമയം. ഉറക്കശേഷം ഫ്രഷ് ആകുന്ന ഈ നേരത്ത് ലൈംഗീകോത്തേജനത്തിന് സഹായിക്കുന്ന ടെസ്റ്റോസ്റ്റീറോൺ ഹോർമോൺ ശരീരത്തിൽ ധാരാളം ഉണ്ടായിരിക്കും. ഇത് ബുദ്ധിമുട്ട് ഉള്ളവർക്ക് കുറച്ചു സമയം ഉറങ്ങിയ ശേഷം ഉണർന്ന് സെക്സിൽ ഏർപ്പെടാം. പകൽ ആണെങ്കിൽ ഉച്ചകഴിഞ്ഞുള്ള വിശ്രമ സമയം പ്രയോജനപ്പെടുത്താം. വിവാഹത്തിന് ശേഷമുള്ള ആദ്യ ലൈംഗീക ബന്ധത്തിലേക്ക് എങ്ങനെ എത്തിച്ചേരാം..?? ഒരു പക്ഷെ നവദമ്പതികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്.
വിവാഹശേഷമുള്ള ആദ്യ ലൈംഗീക ബന്ധം. പലതരത്തിൽ ഉള്ള സംശയങ്ങളും സങ്കോചങ്ങളും നിറഞ്ഞ സമയങ്ങളിൽ ഒന്നാണിത്. സ്ത്രീകൾക്ക് ലൈംഗീകോതത്തേജനമുണ്ടാകുന്നത് പല ഘട്ടങ്ങളിലൂടെയാണ്. സ്നേഹിക്കുന്ന പുരുഷന്റെ സാമീപ്യവും സ്പർശവും പ്രധാനം ആണ്. അതുകൊണ്ട് രണ്ടുപേരും സ്പർശിക്കുന്ന അവസരം കാണാതെ പോകരുത്. സംസാരത്തിന് ഇടയിൽ മറ്റും സൂചനകളിലൂടെ ലൈംഗീക കാര്യങ്ങൾ ചർച്ചയിൽ കൊണ്ടുവരാം. ഇടക്ക് പരസ്പരം തലോടുക, തൊട്ടറിയുക, ഇതെല്ലാമാകാം. ലഘു ചുംബനങ്ങളിലൂടെയുള്ള സ്നേഹ പ്രകടങ്ങൾ ആവാം. ലഘു ചുംബനങ്ങൾ ദീർഘ ചുംബനത്തിലേക്ക് വഴിമാറും. ലൈംഗീകൊത്തേജനമുണ്ടാകുന്ന നിമിഷം തന്നെ ബന്ധത്തിലേക്ക് കടക്കണം എന്നില്ല. ഫോർ പ്ലെ തുടരുക. രണ്ടുപേരും ഒരുപോലെ ആഗ്രഹം തോന്നിയാൽ കാത്തുനിൽക്കേണ്ടതില്ല.
Post Your Comments