തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങൾക്കെതിരെ പാകിസ്ഥാൻ ഇടപെടൽ ഉണ്ടായില്ലെങ്കിൽ തങ്ങൾ നടപടി എടുക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി(സി.ഐ.എ). തീവ്രവാദികളുടെ കേന്ദ്രങ്ങൾ നീക്കാൻ പാകിസ്ഥാൻ തയ്യാറാകണം. ഇല്ലെങ്കിൽ ഇത്തരം കേന്ദ്രങ്ങൾ ഇല്ലാതാകുന്ന കാര്യം തങ്ങൾ ഉറപ്പുവരുത്തുമെന്ന് സി.ഐ.എ ഡയറക്ടർ മൈക്ക് പോംപിയോ വ്യക്തമാക്കി.
പാകിസ്ഥാനിലെത്തുന്ന ജെയിംസ് ആദ്യം അവരോട് തീവ്രവാദ കേന്ദ്രങ്ങൾ മാറ്റുന്നതിനെ സംബന്ധിച്ച് മാന്യമായി സംസാരിക്കും. തുടർന്ന് തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദേശം കൈമാറും. അതിനുശേഷവും ഇതേ രീതി പിന്തുടർന്നാൽ തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങൾ ഇനി അവിടെ ഉണ്ടാകില്ലെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നുവെന്നും മൈക്ക് പോംപിയോ പറയുകയുണ്ടായി.
Post Your Comments