അബുദാബി•യു.എ.ഇയെ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചെന്ന യെമനിലെ ഹൂത്തി വിമതരുടെ അവകാശവാദം തള്ളി യു.എ.ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍.സി.ഇ.എം.എ)
യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഏത് ഭീഷണിയെയും നേരിടാന്‍ സജ്ജമാണെന്ന് എന്‍.സി.ഇ.എം.എ പ്രസ്തവനയില്‍ പറഞ്ഞു.
ബറക്കയിലെ ആണവനിലയത്തിന് ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉണ്ടെന്നും അതോറിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
യു.എ.ഇ പൗരൻമാരും താമസക്കാരും സുരക്ഷിതമാണെന്ന് ഉറപ്പുനല്‍കുന്നു. രാജ്യം എപ്പോഴും അതിന്റെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കുകയും സമാധാനത്തിന്റെയും നീതിയുടെയും വിശ്വാസങ്ങളിൽ തുടരുകയും ചെയ്യുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും എന്‍.സി.ഇ.എം.എ വ്യക്തമാക്കി.
യു.എ.ഇയുടെ കഴിവുകൾ, ശക്തി, സുരക്ഷ എന്നിവയെ ചോദ്യം ചെയ്യുന്നതരത്തില്‍ മാധ്യമ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തകള്‍ക്ക് പൊതുജനം ചെവികൊടുക്കരുതെന്നും അതോറിറ്റി ഉപദേശിച്ചു.
അബുദാബിയിലെ ആണവ റിയാക്ടറിനെ ലക്ഷ്യം വച്ച് ക്രൂയ്സ് മിസൈല്‍ വിക്ഷേപിച്ചുവെന്നാണ് ഹൂത്തി വിമതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ മിസൈല്‍ യു.എ.ഇയില്‍ എത്തിയതിനെപ്പറ്റി യാതൊരു വിവരവുമില്ല.
Post Your Comments