
തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ വിമര്‍ശിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ സുരേഷ് കുമാര്‍ രംഗത്ത്. നിലവിലെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ ദുരന്തനിവാരണ രംഗത്തെ വിദഗ്ധര്‍ക്കു പകരം മന്ത്രിമാരും ഉദ്യോഗസ്ഥരുമാനുള്ളത് എന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിലാണ് വിമര്‍ശനവുമായി കെ സുരേഷ് കുമാര്‍ രംഗത്തു വന്നിരിക്കുന്നത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ ഏഴു പേരാനുള്ളത്. ഇതില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും അംഗങ്ങളാണ്. ഇതില്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ ഡയറക്ടര്‍ മാത്രമാണ് ദുരന്തനിവാരണ രംഗത്തെ വിദഗ്ധനായ വ്യക്തി. ഈ സാഹചര്യത്തിലാണ് രൂക്ഷമായ വിമര്‍ശനവുമായി കെ സുരേഷ് കുമാര്‍ എത്തിയിരിക്കുന്നത്.
പിണറായി വിജയനും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാരാണ്. ഇവര്‍ക്കു ജനപ്രതിനിധികള്‍’ എന്ന മുന്‍കൂര്‍ ജാമ്യം കിട്ടുമെന്ന് ഫെയസ്ബുക്ക് പോസറ്റില്‍ പറയുന്നു.
കെ.സുരേഷ് കുമാറിന്റെ ഫെയസ്ബുക്ക് പോസറ്റിന്റെ പൂര്‍ണ്ണരൂപം
ഇവരില്‍ പിണറായി വിജയനും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാര്‍ മാത്രമാണ്. ‘ജനപ്രതിനിധികള്‍’ എന്ന മുന്‍കൂര്‍ ജാമ്യം ഇവര്‍ക്കു കിട്ടും…. എന്റെ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ?
ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാന്‍ ‘പ്രബുദ്ധ’ മലയാളികള്‍ക്കു സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥത്തില്‍ നാടിന്റെ ‘ദുരന്തം’ …..
Post Your Comments