Latest NewsKeralaNews

കേരള തീരത്ത് കനത്ത കാറ്റിന് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് കനത്ത കാറ്റിന് സാധ്യത. മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കേരളത്തിന്റെ തീരമേഖലയില്‍ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ കേരളത്തില്‍ ചില സ്ഥലങ്ങളില്‍ തുടരും.

മത്സ്യതൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ലക്ഷദ്വീപിന്റെ വടക്കുഭാഗത്ത് കാറ്റു വീശും. കാറ്റിന്റെ വേഗത 24 മണിക്കൂറിന് ശേഷം കുറയും.

ഇന്നലെ ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തില്‍ ആറു പേര്‍ കൂടി മരിച്ചതോടെ കേരളത്തില്‍ മരണസംഖ്യ ഒന്‍പതായി. കടലില്‍ നിന്ന് തെരച്ചില്‍ നടത്തുന്ന നാവികസേന മുന്ന് മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button