ആയുര്‍വ്വേദ പ്രകാരം കോപ്പര്‍ എന്നത് ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു ധാതുവാണ്. ഒലിഗോഡൈനാമിക് സ്വഭാവമുള്ള ചെമ്പിന് വെള്ളത്തെ ശുദ്ധീകരിക്കാന്‍ കഴിയും. അതായത് ബാക്ടീരിയകളെ നീക്കം ചെയ്യാൻ ഇതിന് കഴിയും. ബാക്ടീരീയ വഴി സാധാരണയായുണ്ടാകുന്ന അതിസാരം, വയറുകടി, മഞ്ഞപ്പിത്തം എന്നിവ തടയാൻ ചേമ്പ് പാത്രത്തിലെ വെള്ളം കുടിക്കുന്നതിലൂടെ കഴിയും.
ചെമ്പിന്‍റെ അളവ് കുറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് വഴി ചെമ്പ് ശരീരത്തിലെത്തും. അത് വഴി തൈറോയ്ഡ് ഗ്രന്ഥി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും തൈറോയിഡ് സംബന്ധമായ അസുഖം ഇല്ലാതാക്കാനും കഴിയും.
ചെമ്പിന് ക്യാന്‍സറിനെ പ്രതിരോധിക്കാനാകുമെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി കണ്ടെത്തിയിരിക്കുന്നത്. ചെമ്പില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് വസ്തുക്കളാണ് ഇതിന് കാരണം. പതിവായി ചെമ്പ് പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യം നല്കുകയും, മുഖക്കുരു അകറ്റി തിളക്കം നല്കുകയും ചെയ്യും.
അസിഡിറ്റി, ഗ്യാസ് എന്നിവ ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇതിന് പരിഹാരം നല്കാന്‍ ചെമ്പിന് സാധിക്കും. ആയുര്‍വേദമനുസരിച്ച് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ശരീരഭാരം കുറയ്ക്കാനും ചെമ്പ് പാത്രത്തിൽ വെള്ളം കുടിക്കുന്നത് നല്ലതാണ്.
Post Your Comments