KeralaLatest NewsNews

ആദ്യമായി പുതുവത്സര ചന്തകള്‍ തുടങ്ങി കണ്‍സ്യൂമര്‍ഫെഡ്; ലക്ഷ്യം വില നിയന്ത്രണം

കോഴിക്കോട്: വിലനിലവാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് – പുതുവത്സര ചന്തകള്‍ സംഘടിപ്പിക്കാനൊരുങ്ങുന്നു. ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 2000 ചന്തകളാണു കണ്‍സ്യൂമര്‍ഫെഡ് ഒരുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കണ്‍സ്യൂമര്‍ഫെഡ് ഇത്തരത്തില്‍ ചന്തകള്‍ ഒരുക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു

പ്രാഥമിക സഹകരണ സംഘങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍, എസ്സി – എസ്ടി, മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 1675 ചന്തകളാണ് വിവിധ സ്ഥലങ്ങളിലായി ഒരുങ്ങുന്നത്. കൂടാതെ കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, മൊബൈല്‍ ത്രിവേണികള്‍ എന്നിവയും ചന്തകളില്‍ പങ്കാളികളാവും. ഡിസംബര്‍ 15ന് സാധനങ്ങള്‍ ചന്തകള്‍ക്കായി വിതരണം നടത്തും.

ഇതിനായി 160 കോടി രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതില്‍ 89 കോടി രൂപ സബ്‌സിഡി ഇനത്തില്‍ വില്‍ക്കുന്ന സാധനങ്ങളുടെ വിലയാണ്. സബ്‌സിഡി ഇനത്തില്‍ ഏകദേശം 38 കോടി രൂപയോളം നഷ്ടമുണ്ടാവും. ഇത് സംസ്ഥാന സര്‍ക്കാര്‍ നികത്തും. സബ്‌സിഡി ഇനങ്ങളെ കൂടാതെ 16 ഇനം നോണ്‍ സബ്‌സിഡി സാധനങ്ങളും പൊതുവിപണിയേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button