രാജ്കോട്ട്: കോണ്‍ഗ്രസ് നേതാവ് ഇന്ദ്രനീല്‍ രാജ്യഗുരു അറസ്റ്റില്‍. ഇദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ എതിര് സ്ഥാനാര്‍ഥിയുമാണ്. തന്റെ സഹോദരനെ തെരഞ്ഞെടുപ്പു ക്യാംപെയ്നുമായി ബന്ധപ്പെട്ടു നടന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെ അജ്ഞാതര്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്.
അജ്ഞാതര്‍ ഇന്ദ്രനീലിന്റെ സഹോദരന് ദീപു രാജ്യഗുരുവിനെയാണ് മര്‍ദിച്ചത്. സംഭവത്തേക്കുറിച്ച് പരാതി നല്കുന്നതിനു പോലീസ് സ്റ്റേഷനിലെത്തിയ ഇന്ദ്രനീല്‍ അക്രമികള്‍ക്കെതിരെ അടിയന്തര നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അന്വേഷണം ഊര്ജിമാക്കാമെന്ന ഉറപ്പ് അംഗീകരിക്കാന്‍ തയാറായില്ല. നടപടി ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹവും പ്രവര്‍ത്തകരും സ്റ്റേഷനു മുന്നിലെ നിരത്തില്‍ കുത്തിയിരുപ്പാരംഭിച്ചു.
പോലീസ് ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിനും അതേക്കുറിച്ച് പരാതി നല്കാനെത്തിയവരുടെ അറസ്റ്റിന് വഴിവച്ചതെന്നും കോണ്‍ഗ്രസ് സംസ്ഥാന ഘടകം ആരോപിച്ചു.
Post Your Comments