തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശമായ പൂന്തുറയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനം നടത്തുകയില്ല. വിഴിഞ്ഞം സന്ദര്‍ശിക്കാനായി എത്തിയ മുഖ്യമന്ത്രിക്കു നേരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പൂന്തുറ സന്ദര്‍ശനം റദ്ദാക്കിയത്. മുഖ്യമന്ത്രി എത്താന്‍ വൈകിയെന്നാരോപിച്ചായിരുന്നു വിഴിഞ്ഞത്ത് പ്രതിഷേധം. ഇവിടെ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങള്‍ തടയുകയും ചെയ്തു. കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത്.
Post Your Comments