മുംബൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ അടുത്ത വര്‍ഷത്തെ ദീപാവലി ആഘോഷിക്കണമെന്ന ഭക്തരുടെ ആഗ്രഹം നിറവേറുമെന്ന വാഗ്ദനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എത്രയും വേഗം തന്നെ പണികള്‍ പൂര്‍ത്തിയക്കുമെന്നും സ്വാമി വ്യക്തമാക്കി.
ക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികളെല്ലാം എത്തിക്കഴിഞ്ഞു. ഇനി അവതമ്മില്‍ യോജിപ്പിക്കേണ്ട
സാവകാശം മാത്രമേ ആവശ്യമുള്ളൂ. സ്വാമി നാരായണ ക്ഷേത്രത്തിന്റെ മാതൃകയിലായിരിക്കും അയോദ്ധ്യയിലെ രാമക്ഷേത്രം പണി കഴിപ്പിക്കുക. അടുത്ത ഒക്‌ടോബറില്‍ തന്നെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് ഇതുവരെയുള്ള തീരുമാനമെന്നും സ്വാമി പറഞ്ഞു.
രാമക്ഷേത്രത്തിന്റെ നിര്‍മ്മിതിക്കായി പുതിയ നിയമങ്ങളൊന്നും കൊണ്ടുവരേണ്ട ആവശ്യമില്ല. നരസിംഹ റാവു സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് വ്യക്തമായ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ നിന്ന് ഹിന്ദുക്കള്‍ക്കനുകൂലമായി വിധി ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും ക്ഷേത്രത്തിന്റെ അസ്തിത്വം തെളിയിക്കപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments