
രണ്ട് കോടിയുടെ നിരോധിത നോട്ടുമായി യുവാക്കൾ പിടിയിൽ.
മലപ്പുറം മഞ്ചേരിയിൽ നിന്നുമാണ് കാറിൽ കടത്തുകയായിരുന്ന രണ്ട് കോടിയുടെ നിരോധിത നോട്ടുമായി നാലു പേരെ അറസ്റ്റ് ചെയ്തത് . പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തിരൂർ പുല്ലാട്ടു വളപ്പിൽ സമീർ, എരമംഗലം സ്വദേശി അബ്ദുനാസർ, തിരൂർ പൂക്കയിൽ മുഹമ്മദ് ബാവ, മണ്ണാർക്കാട് സ്വദേശി അബൂബേക്കർ എന്നിവരാണ് അറസ്റ്റിലായത്.ഒരു കോടി രൂപയുടെ പഴയ നോട്ടിനു പകരം 25 ലക്ഷം രൂപയുടെ പുതിയ നോട്ട് കൈമാറുന്ന രീതിയായിരുന്നു സംഘത്തിന്റേത് .
Post Your Comments