1300 വര്‍ഷത്തിനു ശേഷം പ്രദർശനത്തിന് ഒരുങ്ങുകയാണ് ലോകത്തിലെ ഏറ്റവും പുരാതനമായ ലാറ്റിൻ ബൈബിൾ.കോഡക്സ് അമാറ്റിയിനസ് എന്ന ലാറ്റിന്‍ ബൈബിള്‍ ആണ് ബ്രിട്ടനില്‍ പ്രദർശനത്തിനെത്തുന്നത് .
നിലവില്‍ ഫ്ലോറന്‍സിലെ ലോറെന്‍ഷിയന്‍ ലൈബ്രറിയിലാണ് ബൈബിള്‍ സൂക്ഷിച്ചിരിക്കുന്നത്.
716-ല്‍ വെയര്‍മൗത്ത് ജാരോ ആശ്രമത്തിലെ ആശ്രമാധിപനായ സിയോള്‍ഫ്രിത്തിന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ത്തംബ്രിയായിലെ വിദഗ്ദരായ സന്യാസിമാര്‍ തയാറാക്കിയതാണ് ലാറ്റിന്‍ ഭാഷയിലുള്ള ഈ സമ്പൂർണ ബൈബിള്‍. അരമീറ്ററോളം ഉയരവും, 34കിലോഗ്രാം ഭാരവുമുള്ള ഒരു കൂറ്റന്‍ ബൈബിളാണിത്. ഇതിന്റെ താളുകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ടിമാത്രം ആയിരത്തിലധികം മൃഗങ്ങളുടെ ചര്‍മ്മമാണ് ഉപയോഗിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍തന്നെ ബൈബിള്‍ ഗ്രിഗറി രണ്ടാമന് പാപ്പയ്ക്ക് സമ്മാനിക്കുകയായിരുന്നു. 2018 ഒക്ടോബര്‍ 19 മുതല്‍ 2019 ഫെബ്രുവരി വരെ ബ്രിട്ടീഷ് ലൈബ്രറിയില്‍ ലാറ്റിന്‍ ബൈബിള്‍ പ്രദര്‍ശിപ്പിക്കും.
Post Your Comments