കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍കൂടിക്കാഴ്ച നടത്തി . സമാജ്വാദി പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അഖിലേഷ് മമതയെ സന്ദര്‍ശിച്ചത്.വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരു പാർട്ടികളും ബിജെപിയ്ക്ക് എതിരെ നിൽക്കുമെന്ന് വാർത്തകൾ വന്നിരുന്നു.ഇപ്പോഴത്തെ കൂടിക്കാഴ്‌ച പല പാർട്ടികൾക്കും സംശയം ജനിപ്പിച്ചിട്ടുണ്ട്.
വര്‍ഗീയശക്തികള്‍ക്കെതിരെ രാജ്യത്തെ എല്ലാ മതേതര പാര്‍ട്ടികളും ഒരുമിച്ചുനില്‍ക്കണമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അഖിലേഷ് പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി യോജിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ഇവിടെ എത്തുമ്പോഴൊക്കെ മമ്തയെ കാണാറുണ്ടെന്നായിരുന്നു അഖിലേഷ് പ്രതികരിച്ചത് .
Post Your Comments