Latest NewsNewsIndia

ബലാത്സംഗം നടന്നതായി വ്യാജപരാതി നൽകിയ യുവതി പിടിയിൽ

ഉത്തർപ്രദേശ്: ബലാത്സംഗം നടന്നതായി വ്യാജപരാതി നൽകിയ യുവതിയും മറ്റ് 3 പേരും പിടിയിൽ. മിരാൻപൂർ ബസ്സ്റ്റാൻഡിൽ വെച്ച് 3 യുവാക്കൾ തനിക്ക് മോട്ടോർബൈക്കിൽ ലിഫ്റ്റ് തരാമെന്ന് വാഗ്ദാനം ചെയ്‌തതായും തുടർന്ന് പീഡിപ്പിച്ചതായുമാണ് യുവതി പരാതി നൽകിയത്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

യുവതിയെയും യുവതിയുടെ കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. പരാതി ആരോപിക്കപ്പെട്ട 3 യുവാക്കളോട് യുവതിയുടെ കൂടെയുണ്ടായിരുന്നവർക്ക് പകയുണ്ടായിരുന്നതായും യുവാക്കളെ കുടുക്കാൻ കള്ളക്കേസ് നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ തനിക്ക് പണം നൽകിയതായും യുവതി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button