Latest NewsKeralaNews

നീരൊഴുക്കു കൂടി; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയർന്നു

കുമളി: കനത്ത മഴയില്‍ നീരൊഴുക്ക് കൂടിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഏഴടിയോളമാണ് ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത്. വ്യാഴാഴ്ച 121 അടിയായിരുന്നു. ഇന്നലെ രാവിലെ അത് 128 അടിയിലെത്തി. ജലനിരപ്പ് കുതിച്ചുയരാന്‍ കാരണം നീരൊഴുക്ക് വര്‍ധിച്ചതിന് ആനുപാതികമായി കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് വര്‍ധിപ്പിക്കാത്തതാണ്.

ഇപ്പോള്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ പതിനാറായിരം ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. എന്നാൽ 1,400 ഘനയടി ജലം മാത്രമാണ് പെന്‍സ്റ്റോക്ക് വഴി തമിഴ്നാട് കൊണ്ടുപോകുന്നത്. കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടിയില്ലെങ്കില്‍ അണക്കെട്ടിനു ജലമര്‍ദം താങ്ങാനാകാത്ത സ്ഥിതിയുണ്ടായേക്കാമെന്നു വിദഗ്ദ്ധര്‍ പറയുന്നു.

മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. തേക്കടിയില്‍ 119 മില്ലിമീറ്ററും പെരിയാറില്‍ 61 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button