Latest NewsKeralaNews

അവഹേളിച്ചവര്‍ക്കുള്ള ഉത്തരമാണ് ഈ ചെക്ക്: 22 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പോലീസുകാരി വിനയയ്ക്ക് നീതി, ദീപിക നഷ്ടപരിഹാരം നല്‍കി

തിരുവനന്തപുരം•ദീപിക പത്രത്തിനെതിരായ മാനനഷ്ടക്കേസില്‍ 22 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പോലീസുകാരി വിനയയ്ക്ക് നീതി. 1995 ല്‍ വിനായ വയനാട്ടില്‍ പോലീസുകരിയായി ജോലി ചെയ്യുന്ന വേളയിലാണ് കേസിനാസ്പദമായ സംഭവം. 1995 ൽ വയനാട്ടിലെ തിരുനെല്ലി അപ്പപാറ ചാരായ ഷാപ്പിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികളെ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വിനയ അടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്യുന്നു. അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിടാൻ പോലീസ് തയ്യാറായെങ്കിലും കോടതിയിൽ ഹാജരാക്കണമെന്ന സമരക്കാരുടെ ആവശ്യം പോലീസ് അംഗീകരിക്കുന്നു.
പക്ഷേ, അറസ്റ്റ് ചെയ്യപ്പെട്ട 120 പേരില്‍ 14 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.

14 കുട്ടികള്‍ ഒഴികെ മറ്റുള്ളവരെ കോടതി ജാമ്യത്തില്‍ വിട്ടു. ശേഷിച്ച 14 കുട്ടികളെ കല്പറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ ജെ.എഫ്.സി.എം കോടതി നിർദ്ദേശിക്കുകയായിരുന്നു .2 ദിവസത്തെ തുടർച്ചയായ ഡ്യൂട്ടിയിൽ മനം മടുത്ത പോലീസുകാർ ആ 14 കുട്ടികളുടെ ചുമതല വിനയയുടെയും ഭർത്താവ് മോഹൻദാസിന്റേയും തലയിൽ കെട്ടിയേല്പിച്ച് സ്ഥലം വിടുകയും ചെയ്തു. പിറ്റേന്ന് കുട്ടികളെ അനധികൃതമായി അറസ്റ്റു ചെയ്തു പീഡിപ്പിച്ചു തുടങ്ങിയ നിറം പിടിപ്പിച്ച മാധ്യമ കഥകളിൽ വകുപ്പുതല അന്വേഷണ ഫലമായി പോലീസ് ദമ്പതികള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. വിനയേയും കുടുംബത്തെയും അവഹേളിച്ചു നിറംപിടിപ്പിച്ച കഥകള്‍ വന്നതോടെ ഇവര്‍ ഒറ്റപ്പെട്ടു. ഇതിനെതിരെയാണ് വിനയ മാനനഷ്ടക്കേസ് നല്‍കിയത്. 22 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പത്രം മുട്ടുമടക്കി. കേരള ഹൈക്കോടതി ഉത്തരവിട്ടത് പ്രകാരം 74,500 രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം ദീപിക വിനയയ്ക്ക് കൈമാറി. താനും കുടുംബവും അനുഭവിച്ച വേദനയ്ക്കും തങ്ങളെ പരിഹസിച്ച നാട്ടുകാർക്കും വീട്ടുകാർക്കും സഹപ്രവർത്തകർക്കുമുള്ള ഉത്തരമാണ് ഈ ചെക്കെന്ന് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് വിനയ കുറിച്ചു.

വിനയയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ ചെക്ക് ഒരു ഉത്തരമാണ്.

ഞാൻ പോലീസുകാരിയായി ജോലി ചെയ്യുന്ന കാലം.1995 ൽ വയനാട്ടിലെ തിരുനെല്ലി അപ്പപാറ ചാരായ ഷാപ്പിനെതിരെ പ്രദേശ വാസികളുടെ ആഴ്ചകൾ നീണ്ടു നിന്ന സമരം. സമരക്കാരെ അറസ്റ്റു ചെയ്യണമെന്ന സമരക്കാരുടെ ആവശ്യ പ്രകാരം മേലുദ്യോഗസ്ഥരുടെ നിയമാനുസൃതമായ ഉത്തരവിൻ പ്രകാരം ഞാനുൾപ്പെടെയുള്ള പോലീസുകാർ സമരക്കാരെ അറസ്റ്റു ചെയ്യുന്നു.
അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിടാൻ പോലീസ് തയ്യാറായെങ്കിലും കോടതിയിൽ ഹാജരാക്കണമെന്ന സമരക്കാരുടെ ആവശ്യം പോലീസ് അംഗീകരിക്കുന്നു.

ജില്ലാ പോലീസ് സൂപ്രണ്ട് മുതലുള്ള മേലുദ്യോഗസ്ഥരുടെ അറിവോടും ഉത്തരവോടും നടന്ന നിയമ നടപടിക്കൊടുവിൽ ഭാര്യയും ഭർത്താവും പോലീസുകാരായതിനാൽ മാത്രം ഇരയായ് തീർന്ന ഒരു കഥന കഥയുടെ പര്യവസാനം ‘

അറസ്റ്റു ചെയ്ത 120 അംഗങ്ങളിൽ 14 പേർ മൈനർമാരായിരുന്നു. 7 ആണും 7 പെണ്ണും. മേജറായ എല്ലാവർക്കും മാനന്തവാടി കോടതി ജാമ്യം അനുവദിച്ചു ‘.ശേഷിച്ച 14 കുട്ടികളെ കല്പറ്റ C J M കോടതിയിൽ ഹാജരാക്കാൻ JFCM കോടതി നിർദ്ദേശിച്ചു.2 ദിവസത്തെ തുടർച്ചയായ duty യിൽ മനം മടുത്ത പോലീസുകാർ ആ 14 കുട്ടികളുടെ ചുമതല ഭാര്യാഭർത്താക്കന്മാരായ ഞങ്ങളുടെ [ എന്റെയും, ഭർത്താവ് മോഹൻദാസിന്റേയും ] തലയിൽ കെട്ടിയേല്പിച്ച് സ്ഥലം വിട്ടു. പിറ്റേന്ന് കുട്ടികളെ അനധികൃതമായി അറസ്റ്റു ചെയ്തു പീഡിപ്പിച്ചു തുടങ്ങിയ നിറം പിടിപ്പിച്ച മാധ്യമ കഥകളിൽ വകുപ്പുതല അന്വേഷണ ഫലമായി ഞങ്ങൾ സസ്പെന്റു ചെയ്യപ്പെട്ടു.

എന്നേയും കുടുംബത്തേയും അവഹേളിച്ച് നിറം പിടിപ്പിച്ച കഥകൾ വന്നു. വീട്ടിലും നാട്ടിലും സഹപ്രവർത്തകർക്കിടയിലും ഞങ്ങൾ ഒറ്റപ്പെട്ടു. പരിഹാസ പാത്രങ്ങളായി.കാലം മുറിവുകൾ ഉണക്കി .ഞങ്ങൾ സമ്മതരായി.

അന്ന് 1995 ൽ എന്നെയും കുടുംബത്തേയും അവഹേളിച്ച ആ പത്രത്തിനെതിരെ ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.നീണ്ട 22 വർഷത്തെ നിയമ പോരാട്ടം. അവസാനം പത്രം എന്റെ മുന്നിൽ മുട്ടുമടക്കി .എന്നെയും കുടുംബത്തേയും അവഹേളിച്ചതിന് പത്രം നഷ്ടപരിഹാരം നല്കണമെന്ന് കേരളത്തിന്റെ പരമോന്നത നീതിപീഠവും വിധിച്ചു. അപ്പീൽ പോയിട്ടും കാര്യമില്ലെന്ന് ബോധ്യമായ പത്രം എനിക്ക് നഷ്ടപരിഹാരം നല്കി.

ഞാനും കുടുംബവും അനുഭവിച്ച ഞങ്ങളെ പരിഹസിച്ച നാട്ടുകാർക്കും വീട്ടുകാർക്കും സഹപ്രവർത്തകർക്കുമുള്ള ഉത്തരമാണ് ഈ ചെക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button