Latest NewsNewsIndia

പൈലറ്റ് ഇല്ല; എയര്‍ഇന്ത്യ വിമാനം വൈകിയത് ഏഴ് മണിക്കൂര്‍

മുംബൈ: പൈലറ്റില്ലാത്തതിനാല്‍ അഹമ്മബാദിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകിയത് ഏഴു മണിക്കൂര്‍. മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലാണ് സംഭവം. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പുലര്‍ച്ചെ 1.35ന് പുറപ്പെടേണ്ടതായിരുന്നു എ.ഐ 031. വിമാനം ഒരു മണിക്കൂര്‍ വൈകുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു.

പിന്നീടാണ് പൈലറ്റില്ലെന്ന കാരണത്താലാണ് വൈകിയതെന്ന് യാത്രക്കാര്‍ അറിഞ്ഞത്. തുടര്‍ന്ന് യാത്രികര്‍ ബഹളംവെയ്ക്കുകയും മറ്റു വിമാനങ്ങളുടെ യാത്ര തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് 8.20ഓടെ വിമാന യാത്ര തുടരുകയുമായിരുന്നു. 200ഓളം യാത്രികര്‍ വിമാനത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button